Share this Article
News Malayalam 24x7
പുതുവർഷത്തിൽ ഇന്ധന സർചാർജ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഉത്തരവിറക്കി
വെബ് ടീം
posted on 01-01-2026
1 min read
KSEB

തിരുവനന്തപുരം: കെഎസ്ഇബി ഇന്ധന സർചാർജ് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജനുവരിയിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയും സർചാർജ് ഈടാക്കും.നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി വിശദീകരിച്ചു. ഇതാണ് ജനുവരി മാസത്തെ ബില്ലിൽ നിന്ന് ഈടാക്കുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബറിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസയും ആയിരുന്നു ഇന്ധന സർചാർജ്.

ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7  പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി. ഇത് നികത്തുന്നതിനാണ് സർച്ചാർജ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories