തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോയ ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ബസുകളിൽ ഒന്നിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.