Share this Article
News Malayalam 24x7
പുതിയ ഇന്നിങ്‌സ്; ശിഖർ ധവാനും സോഫി ഷൈനും വിവാഹിതരായി
വെബ് ടീം
posted on 21-02-2026
1 min read
SHIKHAR DHAWAN

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും പ്രണയിനിയായ സോഫി ഷൈനും വിവാഹിതരായി. ഡൽഹിയിൽ ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരുവർഷത്തിലേറെ നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനിനെ ശിഖർ ധവാൻ വിവാഹം ചെയ്യുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ശിഖർ ധവാന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്രീം നിറത്തിലുള്ള ഷെർവാണിയാണ് ധവാൻ വിവാഹദിവസം ധരിച്ചത്. അതിനോട് യോജിക്കുന്ന ലെഹങ്കയാണ് സോഫി ധരിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകളിട്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories