യുക്രെയ്ൻ റഷ്യ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കാനിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച വൈകും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ട്രംപ് അറിയിച്ചിരുന്നത്. ഇപ്പോള്‍ ചര്‍ച്ച ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദമാക്കി. ചര്‍ച്ച നീട്ടിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. റഷ്യ യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുക്രെയ്നിയൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കി ട്രംപ് നേരത്തെ ചർച്ച നടത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞു. വ്യാപാരം ഉള്‍പ്പടെയുള്ളവ ചര്‍ച്ച ചെയ്തുവെന്നും മോദി തന്റെ അടുത്ത സുഹൃത്ത് ആണെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് മോദിയെക്കുറിച്ചുള്ള ട്രംപിൻ്റെ പരാമർശം.