കൊച്ചി: ലൈംഗിക അതിക്രമത്തിന് റാപ്പൻ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗവേഷണ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥിനി ദളിത് സംഗീതത്തിന്റെ പ്രബന്ധാവശ്യവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചിരുന്നു. എറണാകുളത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയെ കടന്നുപിടിച്ചെന്നും ലൈംഗിക അധിക്ഷേപം നടത്തിയെന്നുമാണ് പരാതി.സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
വേടൻ തന്നെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന് മറ്റൊരു ഗവേഷക വിദ്യാർഥി നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസടക്കം വേടനെതിരെ നിലവിലുണ്ട്. കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മറ്റന്നാൾ വിധി പറയും.