Share this Article
News Malayalam 24x7
BLOമാര്‍ക്കെതിരെ കേസ്; SIR നടപടികൾ പൂർത്തിയാക്കിയില്ല
Case Filed Against 60 BLOs and 7 Supervisors Over Incomplete Electoral Roll Revision

ഉത്തർപ്രദേശിലെ നോയിഡയിൽ SIR (സ്പെഷ്യൽ സമ്മറി റിവിഷൻ) നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് 60 ബൂത്ത് ലെവൽ ഓഫീസർമാർക്കും (BLOs) 7 സൂപ്പർവൈസർമാർക്കുമെതിരെ കേസ് എടുത്തു.

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ സമ്മറി റിവിഷൻ ജോലികൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയതിനാലാണ് നടപടിയെടുക്കാൻ കളക്ടർ ഉത്തരവിട്ടത്.


ആകെ 60 ബി.എൽ.ഒമാർക്കെതിരെയും (BLOs) 7 സൂപ്പർവൈസർമാർക്കെതിരെയുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. SIR നടപടികൾ ഉടൻ പൂർത്തിയാക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories