തിരുവനന്തപുരം: ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസിന് ഇത്തവണ അവധി ഇല്ല. മുൻ പ്രധാനമന്ത്രിയും ജനസംഘത്തിന്‍റെയും ബിജെപിയുടെയും സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ 101ാം ജന്മദിനം പ്രമാണിച്ച് നടക്കുന്ന ചടങ്ങിൽ എല്ലാ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ലോക്ഭവൻ കൺട്രോളർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതിനാൽ ലോക്ഭവൻ ജീവനക്കാർക്ക് അവധി ലഭിക്കില്ല.