Share this Article
News Malayalam 24x7
19ാം ഓവറില്‍ ഫഹീം അടിച്ചെടുത്തത് 24 റണ്‍സ്, ടി20 ലോകകപ്പില്‍ പാകിസ്ഥാന് ജയം
വെബ് ടീം
posted on 07-02-2026
1 min read
t20worldcup

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഫഹീമിന്റെ 19ാം ഓവറിലെ  വെടിക്കെട്ട് കൊണ്ട് മാത്രം ജയം.നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. കൊളംബോ, സിംഗളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡ്‌സ് 19.5 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. 29 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.3 മൂന്ന് ഓവറില്‍ ലക്ഷ്യം മറികടന്നു. സഹിബ്‌സാദ ഫര്‍ഹാനാണ് (47) പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ 11 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്ന ഫഹീം അഷ്‌റഫാണ് പാകിസ്ഥാന് ജയമൊരുക്കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories