മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മൂന്നാം മത്സരത്തിൽ കേരളത്തിന് തോല്‍വി. ആന്ധ്രാപ്രദേശിനെതിരെ 29 റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ആന്ധ്ര 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.മൂന്നു സിക്‌സും ഒരു ഫോറും സഹിതം മികച്ച തുടക്കമാണ് സഞ്ജു നല്‍കിയതെങ്കിലും ഇന്നിങ്‌സ് അധികനേരം നീണ്ടില്ല.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അര്‍ധസെഞ്ച്വറിയോടെ 35 പന്തില്‍ 70* റണ്‍സ് നേടിയ അബ്ദുല്‍ ബാസിതാണ് കേരളത്തിനായി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആന്ധ്രാപ്രദേശ്, അര്‍ധസെഞ്ചറി നേടിയ ഷെയ്ഖ് റഷീദ് (39 പന്തില്‍ 60), സീറാം വെങ്കട്ട രാഹുല്‍ (30 പന്തില്‍ 64), എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 225 റണ്‍സെടുത്തത്. കേരളത്തിനു വേണ്ടി എം.ഡി.നിധീഷ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബിജു നാരായണന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
മൂന്നു മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമുള്ള കേരളം, ഗ്രൂപ്പ് സിയിൽ അഞ്ചാം സ്ഥാനത്താണ്.