മസ്‌കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഒരു സെഞ്ചുറിയുടെയും രണ്ട് അർദ്ധ സെഞ്ചുറികളുടെയും പിൻബലത്തിൽ പാകിസ്ഥാന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഉസ്മാന്‍ ഖാന്‍റെ സെഞ്ചുറിയുടെയും അബ്ദുള്‍ ഖാദിര്‍, ക്യാപ്റ്റൻ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സടിച്ചു.
കപ്പടിക്കാൻ ഇന്ത്യക്ക് 338 റണ്‍സിന്‍റെ വിജയലക്ഷ്യം.
111 പന്തില്‍ 107 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ ആണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. അബ്ദുള്‍ ഖാദിർ 54 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ ഫര്‍ഹാന്‍ യൂസഫ് 60 പന്തില്‍ 63 റണ്‍സടിച്ചു. ഇന്ത്യക്കായി കാവ് പട്ടേല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റെടുത്തു.