ധാക്ക: സാഫ് ഫുട്‌ബോളിൽ പെനാൽറ്റിയിൽ മാലദ്വീപിനെ കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ. ബംഗ്ലാദേശിലെ ധാക്ക നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ മാലദ്വീപിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. 38ാം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ടാണ് പെനാൽറ്റിയിലൂടെ ഇന്ത്യയുടെ വിജയഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 3–2ന് പരാജയപ്പെടുത്തിയ ഇന്ത്യ, മാലദ്വീപിനെതിരായ വിജയത്തോടെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ആറുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പത്താം സാഫ് കിരീടമാണ് ലക്ഷ്യമിടുന്നത്.
മത്സരത്തിന്റെ തുടക്കംമുതൽ ആക്രമിച്ചുകളിച്ച ഇന്ത്യ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ബോക്സിനുള്ളിൽ വെച്ച് അബ്ദുൾ റബീഹിനെ ഹുസൈൻ സിഫാവു യൂസഫ് വീഴ്ത്തിയതിനെത്തുടർന്നാണാണ് പെനാൽറ്റി ലഭിച്ചത്.ടൂർണമെന്റിൽ സുഹൈലിന്റെ മൂന്നാം ഗോളാണിത്. പാകിസ്ഥാനെതിരെ ഇരട്ടഗോൾ നേടിയിരുന്നു. നവംബർ 14നാണ് സെമിഫൈനൽ. 17നാണ് ഫൈനൽ.