Share this Article
അടിച്ചുകൂട്ടിയത് 8 ഗോളുകൾ, ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ
വെബ് ടീം
2 hours 47 Minutes Ago
1 min read
ASIAN CHAMPIONS TROPHY

മൊഹാലി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയയെ എണ്ണം പറഞ്ഞ ഗോളുകൾക്ക് തകർത്ത്  ഇന്ത്യ ഫൈനലിൽ. മൊഹാലിയിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരെ എട്ട് ഗോളിനാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തകർത്തത്. വ്യാഴാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും.

ഇന്ത്യക്കായി ദിൽപ്രീത് സിങ്ങും ശിലാനന്ദ് ലക്രയും ഇരട്ടഗോൾ കണ്ടെത്തി. നായകൻ ഹർമൻപ്രീത് സിങ്, സുഖ്ജീത് സിങ്, അംഗദ് സിങ്, വിവേക് പ്രസാദ് എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ ക്വാർട്ടറിൽ ഇന്ത്യയും ദക്ഷിണ കൊറിയയും 1-1ന് ഒപ്പമായിരുന്നു. എന്നാൽ പിന്നീടുള്ള ക്വാർട്ടറുകൾ ഇന്ത്യ ഗോളുകൾ കൊണ്ട് നിറയ്ക്കുകയായിരുന്നു. ഇന്ത്യൻ നായകൻ ഹർമൻപ്രീത് ടൂർണമെന്റിലെ പത്താം ഗോളാണ് നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories