Share this Article
ക്രിസ്റ്റിയാനോ ജൂനിയർ പോര്‍ച്ചുഗല്‍ ടീമിൽ; നവംബര്‍ 11ന് ആദ്യ മത്സരം
Cristiano Jr.

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റിയാനോ ജൂനിയറിനെ പോര്‍ച്ചുഗല്‍ ടീമിലേക്ക് തെരഞ്ഞെടുത്തു. യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നവംബര്‍ 11ന് അന്‍ഡോറയ്‌ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. നവംബര്‍ 14ന് ബള്‍ഗേറിയയെയും നവംബര്‍ 17ന് സെര്‍ബിയയെയും നേരിടും. പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15, അണ്ടര്‍ 16 വിഭാഗങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 2025ല്‍ ദേശീയ ടീമിലാണ് ക്രിസ്റ്റിയാനോ ജൂനിയര്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 13 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. റൊണാള്‍ഡോ ഭാഗമായ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്‌റിന്റെ യൂത്ത് ടീമിനായാണ് താരം നിലവില്‍ കളിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories