റായ്പുർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റർമാർ ആറാടിയപ്പോൾ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ.പ്രോട്ടീസിനു 359 റൺസ് വിജയലക്ഷ്യം. വിരാട് കോലിക്കും ഋതുരാജ് ഗെയ്‌ക്‌വാദിനും സെഞ്ചുറി ആണെങ്കിൽ ക്യാപ്റ്റൻ കെ എൽ രാഹുൽ അർധസെഞ്ചുറിയോടെ അവസാന ഓവറുകളിൽ റണ്ണൊഴുക്കി. ഋതുരാജ് 77 പന്തിലും കോലി 90 പന്തിലുമാണ് സെഞ്ചുറി തികച്ചത്. ഇതോടെ ഏകദിനത്തിൽ മാത്രമായി കോലിക്ക് 53 സെഞ്ചുറിയായി.35പന്തുകളിലാണ് രാഹുൽ അർധശതകം പൂർത്തിയാക്കിയത്.ഓപ്പണിങ് ബാറ്റർമാരായ യശസ്വി ജയ്‌സ്വാൾ (22) രോഹിത് ശർമ (14) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും പിന്നീട് വന്നവർ പ്രോടീസ് പന്തുകളെ നിലം തൊടിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയും (14) നേരത്ത പുറത്തായിരുന്നു. സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി. യാന്‍സന്‍ എറിഞ്ഞ 36 മത്തെ ഓവറിലാണ് ഗെയ്ക്‌വാദ് പുറത്താകുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍257 ന് 3 എന്ന നിലയിലായിരുന്നു.40മത്തെ ഓവറിലാണ് കോഹ് ലി(102) പുറത്താകുന്നത്. എന്‍ഗിഡിയുടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീടെത്തിയ വാഷിജ്ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്ത് മടങ്ങി. കെഎല്‍ രാഹുലും(66 ), രവീന്ദ്ര ജഡേജയുമാണ്(24 ) അവസാന ഓവറുകളില്‍ സ്‌കോറിങ് വേഗം കൂട്ടിയത്.