Share this Article
News Malayalam 24x7
ടോസില്‍ ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് ബാറ്റിംഗ്; വാങ്കഡെയിൽ വൻ സ്കോറിന് ഇന്ത്യ; സഞ്ജു സാംസൺ തയ്യാർ
വെബ് ടീം
posted on 05-03-2026
1 min read
t20worldcup

മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടോസിനുശേഷം പറഞ്ഞു.വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാൽ ഇവിടെ രണ്ടാമത് ബൗൾ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ.

ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടമാണിത്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിർത്താനുള്ള യാത്രയിലാണെങ്കിൽ 2022-ലെ ജേതാക്കളായ ഇംഗ്ലണ്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories