ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം പോരാട്ടത്തില്‍ കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. 94 റണ്‍സിനാണ് കേരളം മഹാരാഷ്ട്രയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 16 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും രോഹന്‍ കുന്നുമ്മലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങും എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
16 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 47 റണ്‍സെടുത്ത സഞ്ജു, വിക്കി ഓസ്വാളിന്റെ പന്തിലാണ് പുറത്തായത്. മറുവശത്ത് ബാറ്റിങ് തുടര്‍ന്ന രോഹന്‍ 47 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സുമടക്കം 75 റണ്‍സ് നേടി. എം ഡി നിധീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.