Share this Article
കലാശക്കളിയിൽ പാകിസ്ഥാനോട് പകരം വീട്ടി, അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ച് ഇന്ത്യ
വെബ് ടീം
9 hours 12 Minutes Ago
1 min read
under 19 asiacup

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ച് ഇന്ത്യന്‍ യുവത.കലാശക്കളിയില്‍ പാകിസ്ഥാന്റെ കിരീടം നിലനിര്‍ത്താനുള്ള മോഹം ഇന്ത്യ പരാജയപ്പെടുത്തി.കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ രണ്ടാം കിരീടം സ്വന്തമാക്കിയത്. രണ്ട് തോല്‍വികള്‍ക്കും ഫൈനലില്‍ കണക്കു തീര്‍ത്താണ് ഇന്ത്യ വിജയവും 9ാം ഏഷ്യാ കപ്പ് കിരീട നേട്ടവും ആഘോഷിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് അടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ച് ഇന്ത്യന്‍ യുവത.കലാശക്കളിയില്‍ പാകിസ്ഥാന്റെ കിരീടം നിലനിര്‍ത്താനുള്ള മോഹം ഇന്ത്യ പരാജയപ്പെടുത്തി.കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ രണ്ടാം കിരീടം സ്വന്തമാക്കിയത്. രണ്ട് തോല്‍വികള്‍ക്കും ഫൈനലില്‍ കണക്കു തീര്‍ത്താണ് ഇന്ത്യ വിജയവും 9ാം ഏഷ്യാ കപ്പ് കിരീട നേട്ടവും ആഘോഷിച്ചത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് അടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു പന്തില്‍ 3 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഹമ്മദ് ഹുസൈന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ഫോറിലേക്ക് പറത്തി മോഹിത് ഉല്‍വ ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ മനല്‍ ചൗഹാനും പത്താം സ്ഥാനത്തിറങ്ങിയ മോഹിത് ഉല്‍വയും അവസാന സ്ഥാനത്തെത്തിയ ചിഗുരുപതി വെങ്കടയും ചേര്‍ന്നു ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories