Share this Article
സൽമാൻ നിസാറിന് ഫിഫ്റ്റി, ത്രിപുരയെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം
വെബ് ടീം
8 hours 34 Minutes Ago
1 min read
salman nizar

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ സഞ്ജുവിന്റെ നായകത്വത്തിൽ കേരളത്തിന് രണ്ടാം ജയം. ത്രിപുരയ്ക്കെതിരേ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം. അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറാണ് കേരളത്തിന്റെ വിജയശില്പി.

ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13 ഓവറിൽ ലക്ഷ്യത്തിലെത്തി. സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദി മാച്ച്.

 ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രിപുരക്ക് വേണ്ടി 41 റൺസെടുത്ത ശ്രീദം പോളും 31 റൺസെടുത്ത ക്യാപ്റ്റൻ മണിശങ്കർ മുരസിങ്ങും മാത്രമാണ് ത്രിപുരയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

കേരളത്തിന് വേണ്ടി കെ.എം. ആസിഫും കാർത്തിക് ബി. നായരും ഷറഫുദ്ദീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories