Share this Article
News Malayalam 24x7
IPL പതിനേഴാം സീസണിലെ പ്ലേയോഫ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം
The playoffs of the 17th season of IPL will begin tomorrow

ഐപിഎല്‍ പതിനേഴാം സീസണിലെ പ്ലേയോഫ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം.ക്വാളിഫയര്‍വണ്ണില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ കൊല്‍ക്കത്ത ക്‌നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റു മുട്ടും.സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്തയെ നേരിടുന്ന ഹൈദരാബാദിന് ബാറ്റര്‍മാരുടെ ഫോമിലാണ് പ്രതീക്ഷ.

ക്വാളിഫയര്‍വണ്ണില്‍ വിജയിച്ച ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.പരാജയപ്പെട്ട ടീമിന് എലിമിനേറ്ററിലെ വിജയികളുമായി വീണ്ടും ഫൈനല്‍ ബര്‍ത്തിനായി മത്സരിക്കാം. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സും ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മത്സരിക്കും.മെയ് 26 നാണ് ഫൈനല്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories