Share this Article
News Malayalam 24x7
BCCAക്ക് ഇക്കൊല്ലം റെക്കോർഡ് വരുമാനം
BCCA


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും കഴിഞ്ഞ വര്‍ഷം ബിസിസിഐക്കുണ്ടായത് 5120 കോടി രൂപയുടെ അധിക വരുമാനം.2022 ലേക്കാളും വരുമാനത്തില്‍ 116 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2023 ല്‍ ഉണ്ടായത്.

2022 ല്‍  2367 കോടി രൂപയുടെ വരുമാനമാണ് ബിസിസിഐക്ക് ലഭിച്ചത്. ഇതില്‍ നിന്നും 116 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2023 ലുണ്ടായത്.കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെ ആകെ വരുമാനം 11,769 കോടി രൂപയാണ്.2022-23 വര്‍ഷത്തില്‍ ചെലവ് മുന്‍ വര്‍ഷത്തില്‍ നിന്നും 66 ശതമാനം വര്‍ദ്ധിച്ച് 6648 കോടി രൂപയായി.

വരുമാനത്തിലുണ്ടായ വളര്‍ച്ചയുടെ പ്രധാന കാരണം പുതിയ റൈറ്റ്‌സും സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളുമാണ്.2023 മുതല്‍ 2027 വരെയുള്ള നാല് വര്‍ഷത്തില്‍ പുതിയ മീഡിയ റൈറ്റ്‌സ് കരാറില്‍ നിന്നും ബിസിസിഐക്ക് ലഭിക്കുന്നത് 48,390 രൂപയാണ്.

ഐപിഎല്‍ ടിവി റൈറ്റ്‌സ് ഡിസ്‌നി സ്റ്റാര്‍ 2023 മുതലുള്ള 4 വര്‍ഷം 23,575 കോടി രൂപക്കാണ് സ്വന്തമാക്കിയത്.23,758 കോടി രൂപക്കാണ് ജിയോ സിനിമ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്.ഐപിഎല്‍ ടൈറ്റില്‍സ് റൈറ്റ്‌സ് 2500 കോടി രൂപക്കാണ് ടാറ്റ സണ്‍സിന് ബിസിസിഐ വിറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories