Share this Article
News Malayalam 24x7
ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മൂന്നാം മെഡല്‍ പ്രതീക്ഷയുമായി മനു ഭാക്കര്‍ ഇന്നിറിങ്ങും
Manu Bhakar will enter the ring with hopes of a third medal in Olympic shooting

ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മൂന്നാം മെഡല്‍ പ്രതീക്ഷയുമായി മനു ഭാക്കര്‍ ഇന്നിറിങ്ങും. വനിത വിഭാഗം 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിലാണ് മനു ഭാക്കറിന് ഇന്നത്തെ മത്സരം.ആവേശകരമായ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനലിനു യോഗ്യത നേടിയത്.

ഉച്ചയ്ക്ക് ഒന്നു മുതലാണ് മത്സരം. മെഡല്‍ മെഡല്‍ നേടിയാല്‍ ഒളിമ്പിക്‌സില്‍ ഹാട്രിക് മെഡല്‍ എന്ന ചരിത്ര നേട്ടം ഭാക്കറിന് സ്വന്തമാക്കും. അതേസമയം പുരുഷ വിഭാഗം ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി യുവതാരം ലക്ഷ്യ സെന്‍ സെമിഫൈനലില്‍ കടന്നു. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയന്‍ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories