ലീഡ്‌സ്: മൂന്നുപേരുടെ സെഞ്ചുറിയുടെ മികവിൽ മികച്ച സ്കോർ പടുത്തുയർത്തി ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 471 ന് പുറത്ത്. രണ്ടാം ദിനം ഋഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. നായകൻ ശുഭ്മാൻ ഗിൽ 147 റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു.
ഇംഗ്ലണ്ടിനായി ജോഷ് ടംഗും ബെൻ സ്റ്റോക്സും നാലുവീതം വിക്കറ്റെടുത്തു.മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും സ്‌കോറുയര്‍ത്തി.