Share this Article
News Malayalam 24x7
ക്രൊയേഷ്യന്‍ താരം ലുക്കാ മോഡ്രിച്ച് ഒരു വര്‍ഷം കൂടി റയല്‍ മാഡ്രിഡില്‍ തുടരും
Croatian star Luka Modric will stay at Real Madrid for one more year

ക്രൊയേഷ്യന്‍ താരം ലുക്കാ മോഡ്രിച്ച് ഒരു വര്‍ഷം കൂടി റയല്‍ മാഡ്രിഡില്‍ തുടരും.താരവുമായി ധാരണയില്‍ എത്തിയതായും കരാര്‍ ഒപ്പുവെച്ചതായും ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2012 മുതല്‍ റയല്‍ മാഡ്രിഡിനൊപ്പമുള്ള താരമാണ് മോഡ്രിച്ച്.റയലിനൊപ്പം 26 കിരീടങ്ങള്‍ സ്വന്തമാക്കിയ താരം ഒരു വര്‍ഷം കൂടി ക്ലബ്ബിന്റെ ഭാഗമായി തുടരും.റയലും താരവുമായി ധാരണയില്‍ എത്തിയതായും കരാര്‍ ഒപ്പുവെച്ചതായും ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ സമ്മറില്‍ അല്‍നാസറില്‍ നിന്നും വലിയ ഓഫര്‍ ലഭിച്ചെങ്കിലും മോഡ്രിച്ച് സ്വീകരിച്ചിരുന്നില്ല.തനിക്ക് റയല്‍ മാഡ്രിഡില്‍ കരാര്‍ പുതുക്കാനാണ് താല്‍പര്യമെന്നും റയലില്‍ തന്നെ വിരമിക്കണമെന്നും 38 കാരനായ മോഡ്രിച്ച് വ്യക്തമാക്കിയിരുന്നു. ജൂണില്‍ അവസാനിക്കേണ്ട കരാറാണ് റയല്‍ മാഡ്രിഡ് പുതുക്കിയത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories