Share this Article
News Malayalam 24x7
ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍
Brazil Qualifies for FIFA World Cup

2026 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. നിര്‍ണായകമായ മത്സരത്തില്‍ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീലിന്‍്‌റെ ജയം. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് വിനീഷ്യസ് ജൂനിയറിന്റെ ഗോളിലൂടെയാണ് ബ്രസീല്‍ ലോകകപ്പിന് സീറ്റുറപ്പിച്ചത്. ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് വീതം ലഭിച്ച മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് ബ്രസീലാണ്. 25 പോയിന്റുകളുമായി ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. ലോകകപ്പ് യോഗ്യതയ്‌ക്കൊപ്പം പരിശീലകന്‍ കാര്‍ലോ ആന്ഡസലോട്ടിക്ക് കീഴില്‍ ബ്രസീലിന്റെ ആദ്യ ജയം കൂടിയാണിത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories