Share this Article
News Malayalam 24x7
ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ എട്ടാം കിരീടവുമായി ഇന്ത്യ
വെബ് ടീം
posted on 30-06-2023
1 min read
INDIA WIN EIGHTH TITLE IN ASIAN KABADI CHAMPIONSHIP CROWN

ബുസാന്‍: 2023-ലെ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്താണ് (42-32)ഇന്ത്യ  കിരീടം നേടിയത്. ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പത് പതിപ്പുകളില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

ഇന്ത്യയേയും ഇറാനേയും കൂടാതെ ജപ്പാന്‍, കൊറിയ, ചൈനീസ് തായ്‌പേയ്, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തിലും ഇന്ത്യ, ഇറാനെ പരാജയപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories