ഐസിസി വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. 3 മണിയോടെ ആരംഭിക്കുന്ന മത്സരത്തിന് കൊളംബോയിലാണ് വേദിയൊരുങ്ങുന്നത്. ഏഷ്യാക്കപ്പിലെ ഹസ്തദാന വിവാദം കെട്ടടങ്ങും മുന്‍പാണ് പാകിസ്ഥാനുമായി മറ്റൊരു മത്സരത്തിന് ഇന്ത്യ തയ്യാറെക്കുന്നത്. ഏഷ്യാക്കപ്പിന് പിന്നാലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നും വരാത്തതിനാല്‍ മത്സരത്തിന് മുന്‍പും ഹസ്തദാനം ഉണ്ടാകില്ല എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയുടെ ഭാരത്തോടെയാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങുന്നത്.