ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴരയ്ക്ക് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് തുടരുന്ന ലഖ്‌നൗവിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.