Share this Article
KERALAVISION TELEVISION AWARDS 2025
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റുമാനിയയെ പരാജയപ്പെടുത്തി നെതര്‍ലാന്റ്‌സ്
Netherlands defeated Romania in Euro Cup pre-quarter match

യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ റുമാനിയയെ പരാജയപ്പെടുത്തി നെതർലാൻ്റ്സും ഓസ്ട്രിയയെ പരാജയപ്പെടുത്തി തുർക്കിയും ക്വാർട്ടറിൽ.റുമാനിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നെതർലാൻ്റ്സ് തകർത്തത്.

ഒന്നാം പകുതിയുടെ ഇരുപതാം മിനുറ്റിൽ കോഡി ഗാക്പോയും, എൺപത്തിമൂന്നാം മിനുറ്റിലും ഇഞ്ചുറി ടൈമിലും ഡോണിൽ മാലനുമാണ് നെതർലാൻ്റ്സിനായി ഗോളുകൾ നേടിയത്.മത്സരത്തിലുടനീളം ഡച്ച് പട തന്നെയായിരുന്നു മൈതാനത്ത് ആധിപത്യം പുലർത്തിയത്.

ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് തുർക്കി ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. മെറി ഡെമിറൽ നേടിയ ഇരട്ട ഗോൾ ആണ് തുർക്കിയ്ക്ക് വിജയമൊരുക്കിയത്. ഓസ്ട്രിയയ്ക്ക് വേണ്ടി മൈക്കൽ ഗ്രെഗോറിച്ച് ഒരു ഗോൾ മടക്കി.നെതർലൻ്റ്സും തുർക്കിയും തമ്മിൽ ഏറ്റുമുട്ടും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories