ബംഗളൂരു: നീരജ് ചോപ്ര ക്ലാസിക് അന്താരാഷ്ട്ര ജാവലിൻ മത്സരത്തിൽ സ്വർണമണിഞ്ഞ് നീരജ്. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ മത്സരത്തിൽ ആദ്യ ചുവട് പിഴച്ചെങ്കിലും മൂന്നാം ശ്രമത്തിൽ 86.18 മീറ്റർ എറിഞ്ഞാണ് നീരജിന്‍റെ നേട്ടം.കെനിയയുടെ ജൂലിയസ് യെഗോ (84.51 മീ.) വെള്ളിയും ശ്രീലങ്കയുടെ റുമേഷ് പതിരങ്കെ (84.34 മീ.) വെങ്കലവും നേടി. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബ്രസീലിന്‍റെ ലൂയിസ് മൗറീഷ്യോ ഡിസിൽവ നിരാശപ്പെടുത്തി.