ഏഷ്യാകപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആവേശ ജയം. സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തിലാണ് ലങ്ക കീഴടങ്ങിയത്. സൂപ്പര്‍ ഓവറില്‍ ലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയോടെ തിളങ്ങി. ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. തിലക് വര്‍മയും സഞ്ജു സാംസണും സ്‌കോറുയര്‍ത്തുന്നതില്‍ നിര്‍ണായകമായി.