Share this Article
News Malayalam 24x7
ഹര്‍ഷിതയ്ക്ക് ട്രിപ്പിള്‍; കേരളത്തിന് എട്ടാം സ്വർണം
വെബ് ടീം
posted on 04-02-2025
1 min read
harshitha

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ ഹര്‍ഷിത ജയറാമിന്  മൂന്നാം സ്വര്‍ണം. നീന്തലില്‍ വനിതാവിഭാഗത്തില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്‌ട്രോക്കിലാണ് കേരളത്തിന് വേണ്ടി ഹര്‍ഷിത സ്വര്‍ണം നേടിയത്. ഇതോടെ എട്ട് സ്വര്‍ണം കേരളം സ്വന്തമാക്കി.ആദ്യ സ്വര്‍ണം വനിതാവിഭാഗം 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലും രണ്ടാമത്തെ സ്വര്‍ണം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലുമാണ് ഹര്‍ഷിത നേടിയത്. ഇതോടെ 20 മെഡലുകളാണ് കേരളം നേടിയത്. ഏട്ട് സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി ഏഴാം സ്ഥാനത്താണ് കേരളം.വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ച് കേരളം സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.ബാസ്‌കറ്റ് ബോളില്‍ ഇന്ന് കേരളം രണ്ട് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പുരുഷടീം മധ്യപ്രദേശിനോടും വനിതാ ടീം തെലങ്കാനയോടുമാണ് പരാജയപ്പെട്ടത്. സഡന്‍ ഡെത്തിലായിരുന്നു പുരുഷന്‍മാര്‍ പരാജയപ്പെട്ടത്. ബീച്ച് ബോളിയില്‍ പുരുഷന്‍മാരുടെ ടീം ക്വാര്‍ട്ടറില്‍ കടന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories