ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. ഇന്ന് റാവൽപിണ്ടിയിൽ നടക്കാനിരുന്ന മത്സരവും ഇതിൽ ഉൾപ്പെടുന്നു. പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് എട്ട് ശ്രീലങ്കൻ താരങ്ങൾ ലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.ഇസ്ലാമാബാദിലെ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് ആശങ്കയുണ്ടെന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അവർ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ചർച്ചകൾ നടന്നു. താരങ്ങളോട് പാകിസ്ഥാനിൽ തുടരാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചുവെങ്കിലും, സുരക്ഷാ ആശങ്ക നിലനിൽക്കുന്നതിനാൽ രണ്ട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.