വനിത ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ നാളെ ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം. വൈകിട്ട് മൂന്നുമണിക്ക് നവി മുബൈയിലാണ് മത്സരം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ഹര്‍മന്‍ പ്രീത് നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഗോഷ്, ദീപ്തി ശര്‍മ, ചരണി, തുടങ്ങിയവരാണ് കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ലൗറ വോള്‍വാര്‍ട്ട് നയിക്കുന്ന ടീമില്‍ നാദിന്‍ ഡി ക്ലര്‍ക്ക്, ടാസ്മിന്‍ ബ്രിട്ട്സ്, മാകിസാന്‍ കാപ്പ്, മസാബത്ത ക്ലാസ് ഉള്‍പ്പെടെ താരങ്ങളാണ് പ്രതീക്ഷ.