Share this Article
KERALAVISION TELEVISION AWARDS 2025
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെ നേരിടും
football

ഇന്ത്യന്‍ പ്രീമിയര്‍ സൂപ്പര്‍ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവര്‍ഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഏഴ് കളികളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയും നാല് തോല്‍വിയുമായി 11ാം സ്ഥാനത്താണ് ഹൈദരാബാദ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories