Share this Article
News Malayalam 24x7
ട്വന്റി ട്വന്റി ലോകകപ്പില്‍ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം
India's second consecutive victory in the Super Eight match in the Twenty20 World Cup

ട്വന്റി ട്വന്റി ലോകകപ്പില്‍ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം.ബംഗ്ലാദേശിനെ 50 റണ്‍സിന് പരാജയപ്പെടുത്തി.വിജയത്തോടെ ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു

വിവിയന്‍ റിച്ചാര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു..സൂര്യകുമാര്‍ യാദവൊഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 197 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി.ഹാര്‍ദ്ദിക് പാണ്ഡ്യ 27 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങില്‍ കരുതലോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം.

എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളിങ്ങ് നിര വിക്കറ്റുകള്‍ നേടിയതോടെ ബംഗ്ലാദേശിന്റെ പോരാട്ടം 146 റണ്‍സിന് അവസാനിച്ചു.32 പന്തുകളില്‍ നിന്നും 40 റണ്‍സ് നേടിയ നായകന്‍ നജ്മുള്‍ ഹുസ്സൈന്‍ സാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

മൂന്ന് വിക്കറ്റുകള്‍ നേടിയ കുല്‍ദീപ് യാദവും 2 വിക്കറ്റുകള്‍ വീതം നേടിയ ജസ്പ്രീത് ബൂംറയും അര്‍ഷ്ദീപ് സിങ്ങും ഇന്ത്യക്കായി തിളങ്ങി.സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്‌ത്രേലിയയെ നേരിടും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories