ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരും. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ തന്നെയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെയും രോഹിത് നായകനായി തുടരുമെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ നിന്ന് ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.