Share this Article
KERALAVISION TELEVISION AWARDS 2025
ഗുസ്തി താരം ബജ്‌രംഗ് പുനിയക്ക് വിലക്ക്
Wrestler Bajrang Punia

ഗുസ്തി താരം ബജ്‌രംഗ് പുനിയക്ക് സസ്‌പെന്‍ഷന്‍. നാല് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബജ്‌രംഗ് പുനിയയ്‌ക്കെതിരെ നടപടി എടുത്തത്. നാഡയുടെ അച്ചടക്ക സമിതിയുടേതാണ് നടപടി. മത്സരത്തില്‍ പങ്കെടുക്കാനോ പരിശിലകനാകാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. 

മാര്‍ച്ച് പത്തിനായിരുന്നു നാഡയുടെ പരിശോധനയ്ക്ക് പൂനിയ വിസമ്മതിച്ചത്. കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലായിരുന്നു പൂനിയയടെ നിസഹകരണം.പരിശോധനയ്ക്ക് തയാറാണെന്നും എന്നാല്‍ കിറ്റുകളില്‍ വ്യക്തത വേണമെന്നും പൂനിയ 'നാഡ'യോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 23 മുതല്‍ നാലു വര്‍ഷത്തേക്കാണ് വിലക്കെന്ന് നാഡ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories