Share this Article
News Malayalam 24x7
ലോകകപ്പ് നേടിയതിന് പിന്നാലെ അർഷ്ദീപിനെതിരേ ICCയുടെ പിഴയും ഡിമെറിറ്റ് പോയിന്റും
വെബ് ടീം
posted on 10-03-2026
1 min read
ARSHDEEP SINGH

അഹമ്മദാബാദ്: ടി20 ലോകകപ്പ്  വിജയത്തിന് പിന്നാലെ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ഐസിസിയുടെ പിഴ. ഫൈനൽ മത്സരത്തിനിടെ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിന് നേരെ പന്തെറിഞ്ഞതാണ് താരത്തിന് വിനയായത്. ഐസിസി വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു.

അർഷ്ദീപിന്റെ പ്രവൃത്തി വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാത്രമല്ല, സംഭവത്തിൽ മിച്ചലിനോട് അർഷ്ദീപ് ഖേദപ്രകടനം നടത്തുകയും ചെയ്തു.മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റമാണ് താരം ചെയ്തിരിക്കുന്നതെന്നാണ് ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തിയത്. എതിർ താരത്തിന് നേരേ അപകടകരമായ രീതിയിൽ പന്തോ മറ്റ് വസ്തുക്കളോ എറിയുന്നത് സംബന്ധിച്ച ചട്ടം ആർട്ടിക്കിൾ 2.9 ലാണ് പരാമർശിക്കുന്നത്. അർഷ്ദീപ് ചട്ടം ലംഘിച്ചെന്നും പിഴയ്ക്ക് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ചുമത്തിയതായി ഐസിസി അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories