ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 2 റണ്‍സിന്റെ തോല്‍വി. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ആശ്വാസജയം ലക്ഷ്യമിട്ടാണ് ചെന്നൈ മത്സരത്തിനിറങ്ങിയത്. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ചെന്നൈയ്ക്ക് മുന്നില്‍ 213 റണ്‍സിന്റെ മോശമല്ലാത്ത വിജയലക്ഷ്യമാണ് ബംഗളൂരു ഉയര്‍ത്തിയത്. വിരാട് കോലി, ജേക്കബ് ബെതല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ആര്‍സിബിക്ക് കരുത്തായത്. 14 പന്തില്‍ 52 റണ്‍സെടുത്ത വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ് ആണ് കളിയിലെ താരം. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 48 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത ആയുഷ് മാത്രേയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അവസാന ബോളില്‍ ശിവം ദുബേയ്ക്ക് ബൗണ്ടറി നഷ്ടമായതോടെയാണ് ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത്.