Share this Article
News Malayalam 24x7
ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഇന്നിറങ്ങും
India's Neeraj Chopra will appear in the javelin throw final today

ഒളിമ്പിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണ പ്രതീക്ഷയുമായി ഇന്ത്യന്‍ താരം നീരച് ചോപ്ര ഇന്നിറങ്ങും. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഫൈനല്‍ ഉറപ്പാക്കിയത്. ഇന്ത്യന്‍ സമയം രാത്രി 11.55 നാണ് പുരുഷ ജാവലിന്‍ ത്രോ ഫൈനല്‍ മത്സരം നടക്കുക.

2020 ലെ ടോക്ക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ഏക സ്വര്‍ണ്ണം നേടിയ താരമാണ് നീരച് ചോപ്ര.12 താരങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.മുന്‍ ലോക ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവരാണ് ഫൈനലില്‍ നീരച് ചോപ്രയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories