വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ബെലാറേഷ്യന്‍ താരം അരീന സബലെങ്ക സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ ലോറ സിഗ്മണ്ടിനെ തോല്‍പിച്ചാണ് സബലെങ്കയുടെ സെമി പ്രവേശം. കടുത്ത പോരാട്ടത്തിനൊടുവിലാണ് സിഗ്മണ്ട് തോല്‍വി വഴങ്ങിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും രണ്ടാം സെറ്റില്‍ സബലങ്ക കളി തിരിച്ചു പിടിച്ചു. സിഗ്മണ്ടിനെതിരെ കളിക്കുമ്പോള്‍ ഓരോ പോയിന്റിനും വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവന്നു എന്നായിരുന്നു മത്സരശേഷം സബലെങ്കയുടെ പ്രതികരണം. മത്സരം 2 മണിക്കൂറും 54 മിനിറ്റും നീണ്ടുനിന്നു.