Share this Article
KERALAVISION TELEVISION AWARDS 2025
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ക്വാട്ടറില്‍ കേരളം ഇന്ന് മിസോറാമിനെ നേരിടും
Kerala will face Mizoram in Santosh Trophy football quarter today

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ക്വാട്ടറില്‍ കേരളം ഇന്ന് മിസോറാമിനെ നേരിടും. അരുണാചലിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് മത്സരം. ഗ്രൂപ്പില്‍ അഞ്ച് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം എട്ട് പോയിന്റോടെയാണ് കേരളത്തിന്റെ വരവ്.

മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതാണ് ടീം നേരിടുന്ന പ്രതിസന്ധി. 5 കളികളില്‍ നിന്ന് 2 ജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 7 പോയിന്റോടെയാണ് മിസോറാം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories