ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ തുടർച്ചയായ വിജയങ്ങളോടെ ഇന്ത്യ ഫൈനലില്‍. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്.
41 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്തായി. ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
വ്യാഴാഴ്ച നടക്കുന്ന പാകിസ്ഥാൻ -ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ഇന്ത്യയെ നേരിടും.