Share this Article
News Malayalam 24x7
ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് കൈവിട്ടു; ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്
വെബ് ടീം
posted on 04-03-2025
1 min read
CT2025

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമിഫൈനലിൽ ടോസ് ഭാഗ്യം രോഹിതിനെ കൈവിട്ടു. ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു.റൺസ് ഒന്നും നേടും മുൻപ് കൂപ്പർ കോണോലി  പുറത്തായി. ഷമിയുടെ പന്തിൽ കെ എൽ രാഹുൽപിടിച്ചാണ് കൂപ്പർ പുറത്തായത്.

അവസാനം കളിച്ച ഗ്രൂപ്പ് പോരിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് നിരയില്‍ രണ്ട് മാറ്റമുണ്ട്. മാറ്റ് ഷോര്‍ട്ടിനു പകരം കൂപ്പര്‍ കോണോല്ലിയും മാറ്റ് ഷോര്‍ട്ടിനു പകരം തന്‍വീര്‍ സംഘയും ടീമിലെത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.ഐസിസി ഏകദിന പോരാട്ടത്തിൽ ഇന്ത്യ അവസാനമായി ഓസ്ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത് 2011ലാണ്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ്  4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ  17 റൺസ്നേടിയിട്ടുണ്ട് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories