Share this Article
News Malayalam 24x7
യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്
UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് നടക്കും. രാത്രി 9:30 ന് മൊണാക്കോയിലെ ഗ്രിമാൽഡി ഫോറത്തിലാണ് നറുക്കെടുപ്പ് നടക്കുക.

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ ക്ലബ്ബ് മത്സരമാണ് ചാമ്പ്യൻസ് ലീഗ് .ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 32 ടീമുകളാണ് മത്സരിക്കുക. നറുക്കെടുപ്പിനായി ടീമുകളെ എട്ട് പോട്ടുകളായി തിരിച്ചിരിക്കുന്നു.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യെ, ബാഴ്സലോണ,ബയേൺ മ്യൂണിക്ക് ,പി എസ് ജി എന്നീ ക്ലബ്ബുകൾ പോട്ട് - ഒന്നിലാണ്.

പോട്ട് - രണ്ടിൽ റയൽ മാഡ്രിഡ്  , അത്ലറ്റിക്കോ മാഡ്രിഡ്, ആഴ്സണൽ , മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർമിലാൻ ക്ലബ്ബുകളും പോട്ട് - മൂന്നിൽ എ.സി മിലാൻ ,ഷഖ്തർ, ലാസിയോ ക്ലബ്ബുകളും പോട്ട് - നാലിൽ റയൽസോസിഡാഡ്, സെൽറ്റിക്ക് , ഗലറ്റ സറായ്, ന്യൂകാസിൽ ക്ലബ്ബുകളും ആണ് ഉള്ളത്.

ഒരേ സ്പോർട്സ് അസോസിയേഷനിൽ നിന്നുള്ള രണ്ട് ടീമുകളെ ഒരേ ഗ്രൂപ്പിൽ ഉള്‍പ്പെടുത്തില്ല. സെപ്തംബർ 19 നും 20 നുമാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക.നറുക്കെടുപ്പ് യുവേഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തത്സമയം കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories