ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് ആണ് മത്സരം. ഐപിഎൽ പ്ലേഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാൻ റോയൽസിന് മുംബൈ ഇന്ത്യൻസിനെതിരെ ജയം അനിവാര്യമാണ്. 10 മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങളുമായി മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും.10 മത്സരങ്ങളിൽ നിന്ന് 3 വിജയവുമായി രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്.