ഓക്ക്‌ലൻഡ്: ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. 7 റൺസിനാണ് വെസ്റ്റ് ഇൻഡീസ് ന‍്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 165 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡിന് മറികടക്കാനായില്ല.
വെസ്റ്റ് ഇൻഡീസിനു വേണ്ടി ജെയ്ഡൻ സീൽസ്, റോസ്റ്റൺ ചേസ് എന്നിവർ മൂന്നും മാത‍്യു ഫോർഡെ, റൊമാരിയോ ഷെപ്പേർഡ്, അക്കീൽ ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 28 പന്തിൽ 8 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പടെ 55 റൺസ് നേടിയ ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിനു മാത്രമാണ് ന‍്യൂസിലൻഡ് നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.