Share this Article
News Malayalam 24x7
വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ഫൈനലില്‍
Royal Challengers in the Women's Premier League final

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലില്‍. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് വീഴ്ത്തിയാണ് ബെംഗളൂരു ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ മുംബൈ അനായാസ വിജയത്തിലേക്ക് നീങ്ങി. എന്നാല്‍ അവസാന നിമിഷം അഞ്ഞടിക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. തുടര്‍ച്ചയായി വിക്കറ്റ് വീണതോട മുംബൈ അഞ്ച് പോരാട്ടം അഞ്ച് റണ്‍സ് അകലെ അവസാനിച്ചു. 

അഞ്ച് റണ്‍സ് വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യമായി വനിതാ ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എതിരാളികളാകും.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories