Share this Article
News Malayalam 24x7
നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്; സഞ്ജു സാംസൺ ടീമിൽ; സിറാജിന് പകരം ബുമ്രയും
വെബ് ടീം
posted on 12-02-2026
1 min read
T20

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാമാങ്കത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ നമീബീയൻ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടംനേടിയിട്ടുണ്ട്. അസുഖബാധിതനായ ഓപ്പണർ അഭിഷേക് ശർമയ്ക്ക് പകരമാണ് സഞ്ജു പാഡണിയുന്നത്. ആദ്യ മത്സരത്തിൽ ഇല്ലാതിരുന്ന പേസ് ബൗളർ ജസ്പ്രീത് ബുംറയും ഇന്നത്തെ മത്സരത്തിനുണ്ട്. സിറാജിന് പകരമായിട്ടാണ് ബുംറ എത്തുന്നത്.ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യൻ എ ടീമിനോട് 130 റൺസിനാണ് നമീബിയ തോറ്റത്. ഇതിനുമുൻപ് ഒരുതവണ മാത്രമാണ് ഇന്ത്യ നമീബിയക്കെതിരേ കളിച്ചത്. ഇതിൽ ജയിക്കുകയും ചെയ്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories