Share this Article
News Malayalam 24x7
ജോഷ് ജോസ്, ബട്ട്ലറുടെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം നൽകി ഇംഗ്ലണ്ട്
വെബ് ടീം
posted on 11-07-2026
1 min read
cricket

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ആശ്വാസ ജയം നേടാൻ ഇന്ത്യക്ക് വേണ്ടത്  258 റൺസ്.  സതാംപ്ടണ്‍, റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തില്‍ 131) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശിവം ദുബെ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories